sajeev
നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് മണലൂർ ബ്ലോക്ക് കൺവൻഷൻ സംസ്ഥാന ചെയർമാൻ എ.വി സജീവ് ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: പിന്നാക്ക - ദളിത് സംവരണം സംരക്ഷിക്കാൻ രണ്ടാം നിവർത്തന പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.വി സജീവ് പറഞ്ഞു. ഒ.ബി.സി കോൺഗ്രസ് മണലൂർ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക സംവരണം അവസാനിപ്പിക്കുകയെന്ന രാഷ്ട്രീയ തീരുമാനത്തെ അതിജീവിക്കാൻ പിന്നാക്ക സമുദായങ്ങൾ യോജിച്ച് രണ്ടാം നിവർത്തന നിശ്ചയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ചെയർമാൻ രഗീഷ് ഗോപി അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ സഞ്ചു കാട്ടുങ്ങൽ, പി.വി ലോഹിതാക്ഷൻ, പി.കെ ബിജു, കെ.എ റജിൻ, കെ.എസ് ഉണ്ണി എന്നിവർ പ്രസംഗിച്ചു.