vala

ട്രിച്ചൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയത്തിന്റെയും തൃശൂർ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും സഹകരണത്തോടെ സ്ത്രീകൾക്കായി നടത്തിയ സൗജന്യ കാൻസർ നിർണയ മെഡിക്കൽ ക്യാമ്പിൽ ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില മുഖ്യപ്രഭാഷണം നടത്തുന്നു.

തൃശൂർ: ട്രിച്ചൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയത്തിന്റെയും തൃശൂർ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും സഹകരണത്തോടെ സ്ത്രീകൾക്കായി സൗജന്യ കാൻസർ നിർണയ മെഡിക്കൽ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി. കണ്ണംകുളങ്ങര ഇടവക വികാരി ജിയോ തെക്കിനിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രിച്ചൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ആന്റോ അക്കര അദ്ധ്യക്ഷനായി. ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില മുഖ്യാതിഥിയായി. സ്തനാർബുദം, ഗർഭാശയാർബുദം, തൈറോയ്ഡ് തുടങ്ങിയ പരിശോധനകളും പാപ്‌സ്മിയർ, തൈറോയ്ഡ്, രക്തപരിശോധന എന്നിവയും സൗജന്യമായി നൽകി. സെന്റ് അൽഫോൻസാമ്മ കുടുംബ യൂണിറ്റ്, കർക്കിനോസ് ഹെൽത്ത് കെയർ സൊസൈറ്റി, തൃശൂർ ദയ ഹോസ്പിറ്റൽ, മാതൃവേദി സംഘടന, കണ്ണംകുളങ്ങര റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഡോ. വിജി പ്രവീൺ, ഡോ. നീത ജോർജ്, ഓങ്കോളജിസ്റ്റ് ഡോ. പ്രസീദ ഗോവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. കൗൺസിലർ മകേഷ് കൂളപ്പറമ്പിൽ, ലയൺസ് ഡിസ്ട്രിക്ട് കാൻസർ ക്യാമ്പ് കോ-ഓർഡിനേറ്റർ എം.വി ഉണ്ണിക്കൃഷ്ണൻ, ജോർജ് അലക്‌സ് മാളിയേക്കൽ, വിൽസൺ കയ്യാലക്കൽ, അഡ്വ. വിജോ ഫ്രാൻസിസ്, കെന്നഡി ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുത്തു.