 
തൃശൂർ : ജനുവരി 28, 29 തീയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന എച്ച്.എം.എസ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരൻ അദ്ധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാനായി ലിജോ ചെറിയാനെയും, ജനറൽ കൺവീനറായി എം.എൻ സുരേഷിനെയും, ട്രഷററായി രാഹുൽ വി.നായരെയും തെരഞ്ഞെടുത്തു. ജി.ഷാനവാസ് , കെ.എസ്.ജോഷി, കെ.സി കാർത്തികേയൻ, ജോയ് ടി.ഡി, ബാബു ജേക്കബ്, പി.ഡി ലോനപ്പൻ എന്നിവർ സംസാരിച്ചു.