m-vijaya-kumar-

അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളന പതാക ജാഥയ്ക്ക് കൊടകര ഏരിയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്ടൻ എം. വിജയകുമാർ സംസാരിക്കുന്നു.

ആമ്പല്ലൂർ: അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളന പതാക ജാഥയ്ക്ക് കൊടകര ഏരിയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മുത്തുക്കുടകളുടെയും ആലവട്ടത്തിന്റെയും അകമ്പടിയിൽ ആമ്പല്ലൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. സംഘടകസമിതി കൺവീനർ എം.ആർ. രഞ്ജിത്ത് ജാഥാ ക്യാപ്ടൻ എം. വിജയകുമാറിനെ സ്വീകരിച്ചു. തുടർന്ന് വിവിധ സംഘടനകൾ ജാഥ ക്യാപ്ടനെ സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുയോഗം കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ സമ്മേളന സംഘാടക സമിതി ചെയർമാൻ പി.കെ. ശിവരാമൻ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ, ജാഥാ അംഗങ്ങളായ പി.എം. ഇസ്മായിൽ, ശാന്തകുമാരി മോഹൻ, ഇരിങ്ങാലക്കുട ഏരിയ ചെയർമാൻ വി.എ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.