aaaaaa
ചെളി കൊണ്ട് നിറഞ്ഞ അന്തിക്കാട് കല്ലിട വഴി വാമനമൂർത്തി ക്ഷേത്രം ലിങ്ക് റോഡ്.

അന്തിക്കാട്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടുന്നതിനായി കുഴികളെടുത്തതിന് പിറകെ പെയ്ത കനത്ത മഴയിൽ ഉൾറോഡുകളും ലിങ്ക് റോഡുകളും അപകടപാതയായി മാറി. അന്തിക്കാട് കല്ലിടവഴി വാമനമൂർത്തി ക്ഷേത്രം ലിങ്ക് റോഡിൽ നിരവധി ബൈക്ക് യാത്രക്കാരാണ് തിങ്കളാഴ്ച ചെളിയിൽ തെന്നി വീണത്. ഇതുവഴി കാൽനടയായി വന്ന യാത്രക്കാരിലേറെയും വീതി കുറഞ്ഞ മുളപ്പാലം കടക്കുന്ന സൂക്ഷ്മതയോടെയും പേടിയോടെയുമാണ് നടന്ന് അക്കരെ കടന്നത്. സൈക്കിൾ യാത്രക്കാർ പലരും തെന്നിവീഴുമെന്ന പേടിയിൽ സൈക്കിൾ തള്ളിയാണ് റോഡ് കടന്നത്. ജൽ ജീവൻ മിഷന്റെ പൈപ്പിടാനായി എടുത്ത കുഴികൾ മൂടിയെങ്കിലും മണ്ണ് വേണ്ടത്ര കുഴികളിലേക്ക് ഇറങ്ങാത്തതിനാൽ നിരവധി വാഹനങ്ങൾ കുഴികളിൽ കുരുങ്ങിയതായും പരാതിയുണ്ട്.