foto
പനംകുറ്റിച്ചിറ സഹകരണ സ്റ്റോറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ പരിശോധനയും വിദ്യാഭ്യാസ അവാർഡ് വിതരണവും കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഒല്ലൂർ: പനംകുറ്റിച്ചിറ സഹകരണ സ്റ്റോറിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബാബു തച്ചനാടൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കരോളിൻ ജെറിഷ്, സി.പി.എം ഒല്ലൂർ ലോക്കൽ സെക്രട്ടറി കെ.വി. ബിജു, അഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ഐ. ഫ്രാൻസിസ്, സംഘം സെക്രട്ടറി രാജേഷ് ഗോപാൽ എന്നിവർ സംസാരിച്ചു.