office-thurannu

കൊടുങ്ങല്ലൂർ: ഈ മാസം 30, 31 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് തുറന്നു. ചന്തപ്പുര ബസ് സ്റ്റാൻഡ് സമീപത്തുള്ള ഇന്ദിരഭവൻ കെട്ടിടത്തിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ നിർവഹിച്ചു. സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ പ്രൊഫ. പി.കെ. നൂറുദ്ദീൻ അദ്ധ്യക്ഷനായി.

സ്വാഗതസംഘം ജനറൽ കൺവീനർ പി.എ. മുഹമ്മദ് സഗീർ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, സെക്രട്ടറി ടി. ആന്റോ, ജില്ലാ ട്രഷറർ പ്രൊഫ. വി.എ. വർഗീസ്, പ്രൊഫ. പി.കെ. നൂറുദ്ദീൻ, കെ.ജി. മുരളീധരൻ, സുധാകരൻ മണപ്പാട്ട്, ഇ.എസ്. സാബു, സി.എച്ച്. രാജേന്ദ്രപ്രസാദ്, വി.കെ. സെയ്തു, കെ.എ. ഹുദ്രോസ്, വി.സി. കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.