lahari-vishudha-pracharan

കൊടുങ്ങല്ലൂർ: എക്‌സൈസ് ഡിവിഷന്റെ സഹകരണത്തോടെ മുസിരിസ് ക്രിസ്മസ് കാർണിവൽ വിദ്യാത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ചു. മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എൽ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോസഫ് മാളിയേക്കൽ അദ്ധ്യക്ഷനായി.

പ്രിൻസിപ്പൽ ലാലി ജെറോം, മുസിരിസ് ക്രിസ്മസ് കാർണിവൽ ജോയിന്റ് കൺവീനർ ഫിലിപ്പ് ഓളാട്ടുപുറം, പോഗ്രാം കമ്മിറ്റി ചെയർമാൻ ലിജോ ജോസഫ്, എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സന്ദേശമടങ്ങിയ 35,000 സൗജന്യ കാർണിവൽ കൂപ്പണുകൾ സ്‌കൂളുകൾ വഴി വിതരണം ചെയ്യും.