1
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവിൽ നടന്ന വിളംബരപത്രിക പ്രകാശനചടങ്ങിൽ നിന്ന്.

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ ഭരണി വേലയുടെ വിളംബര പത്രിക പ്രകാശനം ചെയ്തു. തെക്കുംമുറി വിഭാഗം പ്രസിഡന്റ് കെ. ചന്ദ്രദാസ്, മേൽശാന്തി വി.പി. നാരായണൻ നമ്പൂതിരിക്ക് ആദ്യപ്രതി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. രക്ഷാധികാരി രാജു മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഓഫീസർ പി.ജി. ഗോപേഷ്, കോമരം വാസുദേവൻ, തെക്കുംമുറി വിഭാഗം പ്രസിഡന്റ് ജിഷ്ണു പന്തക്കൽ, ട്രഷറർ ഗിരി മാരാത്ത്, സമിതി പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.