വടക്കാഞ്ചേരി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനുമെതിരെ വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പൗരവിചാരണ ജാഥ മുള്ളൂർക്കരയിൽ സമാപിച്ചു. ഞായറാഴ്ച വരവൂർ തളിയിൽ നിന്നും ആരംഭിച്ച ജാഥ ദേശമംഗലം, വള്ളത്തോൾ നഗർ, പാഞ്ഞാൾ പഞ്ചായത്തുകളിൽ പര്യാടനം പൂർത്തിയാക്കി മുള്ളൂർക്കരയിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പി.വി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ. വാസുദേവൻ, കെ.വി. ദാസൻ, ജോണി മണിച്ചിറ, കെ.സി. ശിവദാസൻ, ടി.സി. വിനോദ്, രാഹുൽ സൂര്യൻ, പി.എസ്. ലക്ഷ്മണൻ, അലവി ദേശമംഗലം, പി.ഐ. ജെയ്‌സൺ, സി.പി. ഗോവിന്ദൻകുട്ടി, മുസ്തഫ വരവൂർ, ഒ.യു. ബഷീർ, രാജൻ വരവൂർ, മുസ്തഫ തലശ്ശേരി, മജീദ്, പി.പി. പ്രസാദ്, കെ.കെ. ഫസലു, അഖിലാഷ് പാഞ്ഞാൾ, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.