guru

തൃശൂർ: ഗുരുദേവ മഹാത്മ്യം കഥകളി പദം 'സത്യചിന്ത...' കൈകൊട്ടിക്കളിയാക്കുന്നതിന്റെ പദത്തിന്റെയും പാട്ടിന്റെയും പ്രകാശനം ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ബീന സദാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. പ്രൊഫ. എം.കെ. സാനു, സ്വാമി ധർമ്മചൈതന്യ, ഡോ. ഗീത സ്വരാജ്, എം.കെ. മുഹമ്മദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ, കെ. ബാബു, കൊച്ചി മേയർ എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.