1

തൃശൂർ: കൊടുങ്ങല്ലൂരിലെ ന്യൂനപക്ഷ യുവാക്കൾക്കുള്ള പരിശീലന കേന്ദ്രത്തിൽ (സി.സി.എം.വൈ) പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്കിംഗ് തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് 2023 ജനുവരി ഒന്നിന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. അവസാന തീയതി 20. ഉദ്യോഗാർത്ഥികൾ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ പരിശീലന കേന്ദ്രത്തിൽ നേരിട്ട് നൽകുകയോ തപാലിൽ അയക്കുകയോ ചെയ്യണം. വിലാസം: പ്രിൻസിപ്പൽ, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, ചേരമാൻ ജുമാമസ്ജിദ് ബിൽഡിംഗ്, കൊടുങ്ങല്ലൂർ പി.ഒ, തൃശൂർ 680664. ഫോൺ:0480 2804859.