news-photo-

ഗുരുവായൂരപ്പന് ഇന്ന് സമർപ്പിക്കുന്ന ശ്രീകൃഷ്ണന്റെ കേശാദിപാദ വർണനയുടെ പൂർണരൂപം.

ഗുരുവായൂർ: നാരായണീയം നൂറാം ദശകത്തിൽ ശ്രീകൃഷ്ണന്റെ കേശാദിപാദ വർണനയുടെ പൂർണരൂപം ചുമർചിത്ര മാതൃകയിൽ തയ്യാറാക്കി ഗുരുവായൂരപ്പന് ഇന്ന് സമർപ്പിക്കുമെന്ന് പുരാതന നായർ തറവാട് കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാരായണീയ ദിനമായ ഇന്ന് രാവിലെ 9.30നാണ് സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ചിത്രം സ്വീകരിക്കും. കൂട്ടായ്മ ഭാരവാഹിയായ ഇ.യു. രാജഗോപാലാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. 4 അടി നീളത്തിലും 3 അടി വീതിയിലുമാണ് ചുമർചിത്ര ശൈലിയിൽ ചിത്രം തയ്യാറാക്കിയിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ, രവി ചങ്കത്ത്, കെ. അനിൽകുമാർ, ഇ.യു. രാജഗോപാൽ, ബാലൻ വാറനാട്ട് തുടങ്ങിയവർ പങ്കെടുത്തു.