1

ലോക അറബിഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രദർശനം.

ചെറുതുരുത്തി: ലോക അറബിഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. പതിറ്റാണ്ടുകളുടെ പാരമ്പര്യം വിളിച്ചോതുന്ന അറബി ഭാഷ സാംസ്‌കാരിക, വൈഞ്ജാനിക, തൊഴിൽ മേഖലകളിൽ ലോകത്തിന് നൽകിയ സംഭാവനകൾ വിളിച്ചോതുന്ന പ്രദർശനം കൗതുകമായി. വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ അക്ഷരമരം ശ്രേദ്ധ്രയമായി. ഡിസംബർ 18 വരെ നടക്കുന്ന ദിനാഘോഷത്തിൽ പതിപ്പ് നിർമാണം, പോസ്റ്റർ രചന, കാലിഗ്രഫി, ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രധാനാദ്ധ്യാപിക സി.ജെ. ഷീല ഉദ്ഘാടനം ചെയ്തു. എം. സൂരജ് അദ്ധ്യക്ഷനായി. ബേണി ലോസ്, എൻ. വിജയൻ, ബി. മുഹമ്മദ് സയീദ്, പി. ഫസീല എന്നിവർ സംസാരിച്ചു.