gurushri-school-ചാപ്പാറ ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ഇൻസ്പീരിയ ഇംഗ്ലീഷ് വീക്ക് ആചരണം കൊച്ചി ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ജോയിന്റ് കമ്മിഷണർ ജമുനാദേവി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ഇൻസ്പീരിയ ഇംഗ്ലീഷ് വീക്ക് ആചരണം കൊച്ചി ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ജോയിന്റ് കമ്മിഷണർ ജമുനാദേവി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളർച്ചയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനം അനിവാര്യമാണെന്നും യൂണിവേഴ്‌സൽ ലാൻഗ്വേജായ ഇംഗ്ലീഷ് എല്ലാ വിദ്യാർത്ഥികളും സ്വായത്തമാക്കണമെന്നും ജമുനാദേവി പറഞ്ഞു.

എസ്.എൻ മിഷൻ ചെയർമാൻ ഇ.ഡി. ദിവാകരൻ അദ്ധ്യക്ഷനായി. എസ്.എൻ മിഷൻ സെക്രട്ടറി ദീപക് സത്യപാലൻ മുഖ്യപ്രഭാഷണം നടത്തി. മിഷൻ ജോയിന്റ് സെക്രട്ടറി ടി.ജി. ശശീന്ദ്രൻ, പ്രിൻസിപ്പൽ കെ.ജി. ഷൈനി, എസ്.ഡബ്ല്യു. പ്രസിഡന്റ് കെ.ജെ. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് സുലേഖ, ഇംഗ്ലീഷ് ക്ലബ് കൺവീനർമാരായ ജിഷ ടീച്ചർ, അമൽ ടീച്ചർ എന്നിവർ സംസാരിച്ചു.

ഇംഗ്ലീഷ് ഭാഷയില പ്രാവീണ്യം വിലയിരുത്തുന്നതിനായി ഓരോ ക്ലാസുകളിൽ നിന്നും ഇംഗ്ലീഷ് ലീഡേഴ്‌സിനെ തിരഞ്ഞെടുത്തു. തുടർന്ന് എന്റെ കൊടുങ്ങല്ലൂർ എന്ന വിഷയത്തെ ആസ്പദമാക്കി ലീഡേഴ്‌സ് ലഘു പ്രസംഗം നടത്തി. ഇംഗ്ലീഷ് ക്ലബ് ലീഡർ ലക്ഷ്മിപ്രിയ ദീപക് സ്വാഗതവും ഇംഗ്ലീഷ് അദ്ധ്യാപികയായ സഫ്വാന ടീച്ചർ നന്ദിയും പറഞ്ഞു.