പുതുക്കാട്: വന്യജീവി ആക്രമണം രൂക്ഷമായ വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിലെ സ്ഥലങ്ങളിൽ സൗരോർജ വേലി നിർമ്മാണം നടക്കുന്നതായി വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വരന്തരപ്പിള്ളി പഞ്ചായത്തിലെ എലിക്കോട് പട്ടികവർഗ കോളനിയിൽ 2.5 കി.മീറ്റർ, ചീനിക്കുന്ന് പട്ടികജാതി കോളനിയിൽ ഒരു കി.മീറ്റർ, നടാംപാടം മുതൽ പുലിക്കണ്ണി വരെ 2.5 കിലോമീറ്റർ ദൂരവും പ്രവൃത്തികൾ ആരംഭിച്ചു. മറ്റത്തൂർ പഞ്ചായത്തിലെ കന്നാറ്റുപാടം പൾപ്പുവുഡ് പ്ലാന്റേഷൻ മുതൽ കൽകുഴി വരെ 1 കി.മീറ്റർ, നായാട്ടുകുണ്ട് ട്രാംവേ മുതൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ വരെ 2 കി.മീറ്റർ, കുതിരവളവ് ഇഞ്ചക്കുണ്ട് കൽക്കുഴി ഒരു കി.മീറ്റർ, പോത്തൻചിറ മുതൽ താളൂപ്പാടം വരെ 10 കി.മീറ്റർ എന്നിവിടങ്ങളിലാണ് പ്രവർത്തികൾ നടക്കുന്നതെന്നാണ് മന്ത്രി രേഖാമൂലം അറിയിച്ചത്.