പടിഞ്ഞാറെ ചാലക്കുടി എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി എസ്.എൻ.ഡി.പി ശാഖയിലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം. പത്മനാഭൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി.സി. രാജൻ, വൈസ് പ്രസിഡന്റ് പി.എ. മോഹൻദാസ്, അനിൽ തോട്ടവീഥി, എ.എ. രമേഷ്, വേണു അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ബിജു കൃഷ്ണൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.