vady-panchaythവാടാനപ്പിള്ളി പഞ്ചായത്തിലെ വയോജനങ്ങൾക്ക് വാക്കർ വീൽചെയർ എന്നിവ പ്രസിഡന്റ് ശാന്തി ഭാസി വിതരണം ചെയ്യുന്നു.

വാടാനപ്പിള്ളി: പഞ്ചായത്തിൽ വയോജന സൗഹൃദ പദ്ധതികളുമായി ഭാഗമായി മെഡിക്കൽ ക്യാമ്പും വാക്കർ വീൽചെയർ എന്നീ സഹായ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു. എ.എസ്. സബിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലേഖ ജമാലു, രന്യ ബിനീഷ്, കെ.ആർ. വൈദേഹി എന്നിവർ സംസാരിച്ചു.