 
തൃശൂർ: പറപ്പൂർ സെന്റ് ജോൺസ് ഹൈസ്‌കൂൾ 1974 എസ്.എസ്.എൽ.സി ബാച്ചും അമല മെഡിക്കൽ കോളേജും ചേർന്ന് പറപ്പൂർ സിഗ്‌നേച്ചർ പ്ലാസയിൽ 18നു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ഓർത്തോ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധർ നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. നിർദ്ധന രോഗികൾക്ക് തുടർ ചികിത്സയും നൽകും. അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികളായ സി.എജോസഫ്, പി.എ.ഔസേപ്പ്, ടി.ഡി.വിൻസന്റ് എന്നിവർ പറഞ്ഞു.