1

തൃശൂർ: ആൾ കേരള ഔട്ട്‌ഡോർ അഡ്വടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം 17ന് ജവാഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. 2.30ന് പാറമേക്കാവ് ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രകടനം സമ്മേളന വേദിയിൽ സമാപിക്കും. ഗാനമേള, നാടൻപാട്ട്, കലാപരിപാടികൾ എന്നിവ അരങ്ങേറും. ആറിന് മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ബി. സോമരാജ് അദ്ധ്യക്ഷനായി. പി. ബാലചന്ദ്രൻ എം.എൽ.എ, സുനിൽ സുഖദ എന്നിവർ പ്രഭാഷണം നടത്തുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് മേഘരാജൻ, സെക്രട്ടറി ടി.വി. വിമൽ, ട്രഷറർ ടി.ഒ. ജോൺസൺ, രഘു പണിക്കർ, കെ.എം. ഷെബീർ എന്നിവർ പറഞ്ഞു.