1

തൃ​ശൂ​ർ​:​ ​കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​താ​ങ്ങു​വി​ല​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​അ​ഖി​ലേ​ന്ത്യാ​ ​കി​സാ​ൻ​സ​ഭ​ ​ദേ​ശീ​യ​സ​മ്മേ​ള​നം​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഡ​ൽ​ഹി​യി​ലെ​ ​ക​ർ​ഷ​ക​സ​മ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ഇ​ക്കാ​ര്യം​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​ഒ​രു​ ​വ​ർ​ഷ​മാ​കു​മ്പോ​ഴും​ ​ന​ട​പ്പാ​ക്കാ​ത്ത​ത് ​ക​ർ​ഷ​ക​ ​സ​മൂ​ഹ​ത്തോ​ട് ​കാ​ണി​ച്ച​ ​വ​ഞ്ച​ന​യാ​ണെ​ന്നും​ ​സ​മ്മേ​ള​നം​ ​വി​ല​യി​രു​ത്തി.
വി​ള​ക​ൾ​ക്ക് ​ന്യാ​യ​വി​ല​യും​ ​സ്ഥി​ര​വി​ല​യും​ ​ല​ഭി​ക്കാ​ത്ത​ത് ​ക​ർ​ഷ​ക​രു​ടെ​ ​ഭാ​വി​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നും​ ​നാ​ലു​ദി​വ​സ​ത്തെ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​ദ്യം​ ​അ​വ​ത​രി​പ്പി​ച്ച് ​പാ​സാ​ക്കി​യ​ ​പ്ര​മേ​യ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
2012​-13​ ​കാ​ല​ത്തെ​ ​സ​ർ​വേ​ ​പ്ര​കാ​രം​ ​നെ​ൽ​ക്ക​ർ​ഷ​ക​രി​ൽ​ 13.5​ ​ശ​ത​മാ​ന​ത്തി​നും​ ​ഗോ​ത​മ്പ് ​ക​ർ​ഷ​ക​രി​ൽ​ 16.2​ ​ശ​ത​മാ​ന​ത്തി​നും​ ​മാ​ത്ര​മാ​ണ് ​സം​ഭ​ര​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ഉ​ത്പ​ന്നം​ ​ന​ൽ​കാ​ൻ​ ​സാ​ധി​ച്ച​ത്.​ ​ഭൂ​രി​ഭാ​ഗം​ ​ക​ർ​ഷ​ക​ർ​ക്കും​ ​ഉ​ത്പ​ന്നം​ ​താ​ങ്ങു​വി​ല​യേ​ക്കാ​ൾ​ ​വി​ല​ ​കു​റ​ച്ച് ​ന​ൽ​കേ​ണ്ടി​വ​ന്ന​ത് ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​പൊ​തു​സം​ഭ​ര​ണ​ ​പ​ദ്ധ​തി​ക​ൾ​ ​ഇ​ല്ലാ​ത്ത​തി​നാ​ലാ​യി​രു​ന്നു.​ ​എ​ല്ലാ​ ​വി​ള​ക​ളു​ടെ​യും​ ​അ​വ​സ്ഥ​ ​ഇ​തു​ത​ന്നെ. സ്വാ​മി​നാ​ഥ​ൻ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ശു​പാ​ർ​ശ​ ​പി​ന്തു​ട​രു​ക​യും​ ​ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്റെ​ 50​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ത്തി​ ​താ​ങ്ങു​വി​ല​ ​ന​ട​പ്പാ​ക്കു​ക​യും​ ​ചെ​യ്യ​ണം.​ ​കാ​ർ​ഷി​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​ ​ശേ​ഖ​ര​ണ​-​ ​സം​ഭ​ര​ണ​ ​സം​വി​ധാ​ന​വും​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഇ​ന​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സം​വി​ധാ​ന​വും​ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്നും​ ​അ​ഖി​ലേ​ന്ത്യാ​ ​കി​സാ​ൻ​ ​സ​ഭ​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഹ​ന​ൻ​മൊ​ള്ള​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​ ​സെ​മി​നാർ

തൃ​ശൂ​ർ​:​ ​കി​സാ​ൻ​സ​ഭ​ ​ദേ​ശീ​യ​സ​മ്മേ​ള​ന​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ഇ​ന്ന് ​ദേ​ശീ​യ​ ​സെ​മി​നാ​ർ​ ​ന​ട​ക്കും.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​വി​ദ്യാ​ർ​ത്ഥി​ ​കോ​ർ​ണ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​സെ​മി​നാ​റി​ൽ​ ​സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​പ്ര​കാ​ശ് ​കാ​രാ​ട്ട്,​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​ൻ​ ​പ്ര​ഭാ​ത് ​പ​ട്‌​നാ​യ്ക്,​ ​പ്രൊ​ഫ.​ ​ജ​ഗ്‌​മോ​ഹ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ഗതാഗതനിയന്ത്രണം 16ന്

തൃശൂർ: ആൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യ സമ്മേളനം നടക്കുന്നതിനാൽ തൃശൂർ നഗരത്തിൽ 16ന് ഉച്ചയ്ക്ക് രണ്ട് മുതൽ സമ്മേളനം കഴിയുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സമയത്ത് വാഹനങ്ങൾക്ക് തൃശൂർ നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല. റൗണ്ടിൽ 16ന് രാവിലെ അഞ്ച് മുതൽ പരിപാടി അവസാനിക്കുന്നതുവരെ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പരിപാടിയിൽ പങ്കെടുക്കുന്നതിന് ആളുകളെ കൊണ്ടുവരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.