1

മാള: ചിട്ടി ആർബിട്രേറ്റർമാരെയും ആറ് ക്ലർക്കിന്റെയും തസ്തികയുടെ തുടർച്ചാനുമതി സംബന്ധിച്ച് ഡിസംബർ 31ന് മുമ്പായി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പൊതുപ്രവർത്തകനും ചിട്ടി നടത്തിപ്പുകാരനായ മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് തൃശൂരിൽ നാല് ആർബിട്രേറ്റർമാരെയും ആറ് ക്ലർക്കിനെയും സർക്കാർ നിയോഗിച്ചത്. ആ വിധി പരിഗണിച്ചു വേണം തീരുമാനമെടുക്കേണ്ടതെന്നും കോടതി ഉത്തരവിൽ പറയുന്നു. തൃശൂർ ചിട്ടി ആർബിട്രേറ്റർ ഓഫീസിന് ഡിസംബർ 31 വരെ മാത്രം തുടർച്ചാനുമതിയുള്ളുവെന്ന് കാണിച്ച് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി നവംബർ 24ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.