പുതുക്കാട്: ജൽജീവൻ കുടിവെള്ള പദ്ധതി പുതുക്കാട് പഞ്ചായത്തിൽ അട്ടിമറിക്കുന്നതായി പരാതി. പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലെയിൻ സ്ഥാപിച്ച് പുതുതായി ഒട്ടേറെ ഗാർഹിക കണക്്ഷനുകൾ നൽകിയിരുന്നു. കണക്്ഷൻ ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞവർക്ക് പോലും വെള്ളം ലഭിക്കുന്നില്ല. എന്നാൽ മാസാമാസം ബില്ല് വരുന്നുണ്ടെന്നാണ് ആക്ഷേപം. വർഷങ്ങൾക്ക് മുമ്പ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതുക്കാട്- മുപ്ലിയം റോഡിൽ സ്ഥാപിച്ച നിലവാരം കുറഞ്ഞ പൈപ്പ് പലയിടത്തും സ്ഥിരമായി പൊട്ടുന്നതാണ് ദേശീയപാതയുടെ കിഴക്കുവശത്തുള്ള വാർഡുകളിൽ കുടിവെള്ള വിതരണം താറുമാറാവാൻ കാരണം. നിലവാരം ഇല്ലാത്ത പൈപ്പ് ലെയിൻ ഉപേഷിച്ച് പുതുതായി പൈപ്പ്‌ലെയിൽ സ്ഥാപിക്കാനുള്ള പദ്ധതി ജല അതോറിട്ടി തയ്യാറാക്കിയതായും പറയുന്നു. ഒരു വർഷമായി വെള്ളം കിട്ടാത്ത ഗാർഹിക കണക്്ഷൻ എടുത്തവർക്ക് ബില്ല് അയയ്ക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം രശ്മി ശ്രിശോഭിന്റെ നേതൃത്വത്തിൽ ജല അതോറിട്ടി ഒല്ലൂർ സെക്്ഷൻ എൻജിനിയർക്ക് നിവേദനം നൽകി. നിവേദക സംഘത്തിൽ ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്, ജിബിൻ പുതുപ്പുള്ളി, വിജു തച്ചംകുളം എന്നിവരും ഉണ്ടായിരുന്നു.