vitharanam-cheythപുല്ലൂറ്റ് സർവീസ് സഹകരണ ബാങ്കിൽ നൽകിയ ചികിത്സാ ധനസഹായ വിതരണം പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്കിലെ അർഹരായ മെമ്പർമാർക്ക് റിലീഫ് ഫണ്ടിൽ നിന്നും നൽകിയ ചികിത്സാ ധനസഹായ വിതരണം പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സി.ആർ. പമ്പ അദ്ധ്യക്ഷനായി. 17 അംഗങ്ങൾക്കായി 3,35,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. ഡയറക്ടർ പി.എൻ. രാമദാസ്, സെക്രട്ടറി ഇൻ ചാർജ് എം.കെ. അനിതകുമാരി, ബാങ്ക് ഡയറക്ടർമാരായ ടി.കെ. ലാലു, സി.എസ്. തിലകൻ, കെ.കെ. ചിത്രഭാനു, ശ്രീദേവി വിജയകുമാർ, ഇ.എസ്. സിറാജ്, കെ.വി. മുരളീധരൻ, ഡാലി വർഗീസ്, എ.വി. മാർട്ടിൻ, സരോജ വേണു എന്നിവർ സംസാരിച്ചു.