ചേലക്കര: മഹാകവി വള്ളത്തോളിന്റെ പേരിലുള്ള വള്ളത്തോൾ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും സ്മാർട്ട് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകളിൽ ഷൊർണൂർ ജംഗ്ഷൻ വഴി കടന്നുപോകാത്ത ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഇംഗ്ലീഷിൽ തെറ്റായി എഴുതിയ മഹാകവിയുടെ പേര് തെറ്റുതിരുത്തി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തുടർനടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടതായും എം.പി അറിയിച്ചു.