1

തൃശൂർ: പഠനത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവുമായി പാണഞ്ചേരി പഞ്ചായത്ത്. പട്ടിക്കാട് പീച്ചി ഗവ. എൽ.പി സ്‌കൂൾ, പൂവൻചിറ പീച്ചി ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ 930 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും.

ഇഡലി, ദോശ, സാമ്പാർ, പുട്ട്, പഴം അപ്പം മുട്ടക്കറി, ഉപ്പുമാവ് തുടങ്ങിയവയാണ് നൽകുക. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പത്ത് ലക്ഷം വകയിരുത്തിയിട്ടുണ്ട്. പട്ടിക്കാട് ഗവ.എൽ പി സ്‌കൂളിൽ നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സവിത്രി സദാനന്ദൻ, കെ.വി. അനിത, പി.ടി.എ. പ്രസിഡന്റ് പി ജെ അജി തുടങ്ങിയവർ പങ്കെടുത്തു.