ഗുരുവായൂർ: തിരുവെങ്കിടം അടിപ്പാതയിൽ ആദ്യം നിർമിക്കുക അപ്രോച്ച് റോഡാണെന്ന് കെ. റെയിൽ അധികൃതർ അവലോകന യോഗത്തിൽ അറിയിച്ചു. അപ്രോച്ച് റോഡ് നിർമിച്ച ശേഷം അടിപ്പാതയ്ക്കായുള്ള കോൺക്രീറ്റ് ബോക്‌സ് സ്ഥാപിക്കുക. റോഡിനടക്കമുള്ള സ്ഥലം നഗരസഭ ഏറ്റെടുത്ത് കൈമാറിയാലേ പണികൾ തുടങ്ങാനാവൂയെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സെക്ഷൻ എൻജിനിയർ മിഥുൻ ജോസഫ് യോഗത്തിൽ അറിയിച്ചു. അലൈൻമെന്റ് അനുസരിച്ച് ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 12.5 സെന്റ് ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ ദേവസ്വം സ്വീകരിക്കണമെന്ന് എൻ.കെ. അക്ബർ എം.എൽ.എ നിർദേശിച്ചു. അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് കെ. റെയിൽ നഗരസഭയ്ക്ക് കത്ത് നൽകും.