1

ഗുരുവായൂർ: തമിഴ്‌നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട്. ഡി.എം.കെ ചെന്നൈ സിറ്റി കൗൺസിൽ പ്രസിഡന്റ് കെ.കെ.സി. പ്രഭാക പാണ്ഡ്യനാണ് ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ഉദയനിധി സ്റ്റാലിന്റെ പേരിൽ വഴിപാടുകൾ നടത്തിയത്. ക്ഷേത്രത്തിലെ അന്നദാന ഫണ്ടിലേക്ക് സംഭാവനയും നൽകിയിട്ടുണ്ട്.