 
ഗുരുവായൂർ: ഗുരുവായൂരപ്പ ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദശവതാര ആനന്ദ സംഗീതോത്സവ പുരസ്‌കാരം ഗായിക ഡോ. വൈക്കം വിജയലക്ഷമിക്ക് സമ്മാനിച്ചു. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭാ മുൻ ചെയർമാൻ പി.എസ്. ജയൻ പുരസ്‌കാരം കൈമാറി. പത്ത് ഭാഷയിൽ അരങ്ങേറുന്ന ദശവതാരം സംഗീതോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷയിൽ ഗായിക വിജയലക്ഷമി അവതാര ഗാനങ്ങളും ആലപിച്ചു.