മാള: വലിയപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. പ്രതി ബിനോയിയുടെ മൊഴിയിൽ ആദ്യം സ്‌ക്രൂഡ്രൈവർ കൊണ്ടാണ് കുത്തിയതെന്ന് പറഞ്ഞിരുന്നെങ്കിലും ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ കത്തികൊണ്ടാണ് മിഥുന്റെ വയറിലും, കഴുത്തിലും കുത്തിയതെന്ന് കണ്ടെത്തി. മിഥുനെ കുത്താൻ ഉപയോഗിച്ച കത്തി പ്രതിയുടെ ഓട്ടോറിക്ഷയിൽ നിന്നും മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. മുരിങ്ങൂർ സ്വദേശി താമരശ്ശേരി വീട്ടിൽ മിഥുൻ (27) ആണ് കഴിഞ്ഞ ദിവസം മാള വലിയപറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകളുണ്ടായിരുന്നു.