
തൃശൂർ: തൃശൂർ തെക്കേമഠത്തിന്റെ ഈ വർഷത്തെ ശങ്കരപദ്മം പുരസ്‌കാരം കൂടിയാട്ട കലാകാരനും ഗ്രന്ഥകാരനുമായ പി.കെ നാരായണൻ നമ്പ്യാർക്ക് 22ന് വൈകിട്ട് 3.30ന് തെക്കേമഠത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നൽകും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. കാലിഫോർണിയ വേദാന്ത സൊസൈറ്റി അദ്ധ്യക്ഷൻ തത്വമയാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ മുഖ്യാതിഥിയാകും. രജനീഷ് ചാക്യാർ, ഡോ.പി.സി മുരളീമാധവൻ, വടക്കുമ്പാട് നാരായണൻ, കെ.വി വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും.