തൃശൂർ: മുളങ്കുന്നത്തുകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ നിറമാല മഹോത്സവം 16, 17, 18 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരാവാഹികൾ അറിയിച്ചു. ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സദസ് ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനാകും. ധർമ്മശാസ്താ പുരസ്‌കാരം പരിയാരത്ത് ചന്ദ്രൻ മാരാർക്ക് സമ്മാനിക്കും.
എം. മനോജ്, പാനേത്തിങ്കൽ ശങ്കുണ്ണി നായർ, മുരളീധരൻ ആലയ്ക്കൽ എന്നിവരെ ആദരിക്കും. ഏഴിന് നൃത്തസന്ധ്യയും നടക്കും. നാളെ രാവിലെ ഏഴിന് പഞ്ചാരി മേളം, വൈകീട്ട് ആറുമുതൽ മേജർ സെറ്റ് പഞ്ചവാദ്യം രാത്രി 8.30ന് തായമ്പക എന്നിവ ഉണ്ടാകും.18ന് വൈകീട്ട് ഏഴിന് മ്യൂസിക്കൽ മെഗാ ഷോയും ഉണ്ടാകുമെന്ന് സമിതി ഭാരാവാഹികളായ കൃഷ്ണകുമാർ നീലയങ്കോട് മന, കെ. സുരേഷ് കുമാർ, പി.യു. നന്ദകുമാർ, വിജയൻ കല്ലാറ്റ്, പരമേശ്വരൻ മേലേ പറമ്പത്ത്, രവി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.