തൃശൂർ: തൃശൂർ കെന്നൽ ക്ലബ് ശ്വാനപ്രദർശനം 17, 18 തീയതികളിൽ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 52 ബ്രീഡുകളിലായി 360 ഓളം ശ്വാനന്മാർ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ 10 മുതൽ വൈകീട്ട് എട്ട് വരെയാണ് പ്രദർശനം. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ തൃശൂർ കെന്നൽ ക്ലബ് പ്രസിഡന്റ് ടി. ചന്ദ്രൻ, കെ.ടി. അഗസ്റ്റിൻ, വി. ഡാനിഷ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.