britto

തൃശൂർ: സൈമൺ ബ്രിട്ടോ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഈ മാസം 30ന് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെക്കേ അഞ്ചേരി കെ.എ മാധവൻ സ്മാരക വായനശാലയിൽ വൈകീട്ട് അഞ്ചിനാണ് പരിപാടി. ബ്രിട്ടോ സ്മാരക പുരസ്‌കാരം സാമൂഹിക പ്രവർത്തക ദയാബായിക്ക് മന്ത്രി ഡോ.ആർ ബിന്ദു കൈമാറും. ലേഖന മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ സമിതി ചെയർമാൻ ചെറിയാൻ ഇ.ജോർജ്, കെ.കെ തോമസ്, എൻ.ഒ ഷാജു, അഗസ്റ്റിൻ കുട്ടനെല്ലൂർ, വിനോദ് അഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.