
തൃപ്രയാർ: എൻ.ഇ.എസ് കായലോര ഫെസ്റ്റ് ശനിയാഴ്ച എൻ.ഇ.എസ് തീരത്ത് നടക്കും. വൈകീട്ട് 4 മുതൽ എൻ.ഇ.എസ് കോളേജ് കാമ്പസിൽ നടക്കുന്ന രാമു കാര്യാട്ട് അവാർഡ് വിതരണം, അവാർഡ് നിശ എന്നിവയിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ് ഉൾപ്പെടെ ചലച്ചിത്രതാരങ്ങൾ പങ്കെടുക്കുമെന്ന് ചെയർമാൻ ശിവൻ കണ്ണോളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോളേജിൽ മികവ് തെളിയിച്ചവർക്ക് സ്‌കോളർഷിപ്പ്, അവാർഡ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയുണ്ടാവും. വൈകീട്ട് ആറ് മുതൽ മിസിസ് ഇന്ത്യ വേൾഡ് ഡോ.ജീമോൾ ജയ്ബിൻ നേതൃത്വം നൽകുന്ന ഫാഷൻ ഷോ അരങ്ങേറും. ചെമ്മീൻ മ്യൂസിക്ക് ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാം, തിരുവാതിരക്കളി എന്നിവയും നടക്കും. വി.ബി ഷെരീഫ്, എ.എൻ സിദ്ധപ്രസാദ്, ഇ.എൻ.ആർ കൃഷ്ണൻ, പി.കെ വിശ്വംഭരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.