gend

തൃശൂർ: മറ്റത്തൂർ പഞ്ചായത്തും കിലയും സംയുക്തമായി ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി ത്രിദിന പരിശീലനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി അശ്വതി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, അടിസ്ഥാന സൗകര്യങ്ങൾ, അതിക്രമം എന്നീ മേഖലകളിൽ പഞ്ചായത്തിലെ സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, വ്യക്തികൾ എന്നിവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി ആശയങ്ങൾ, സമീപനം, പ്രക്രിയ, രീതിശാസ്ത്രം, വിവരശേഖരണം, ഉപാധികൾ, സ്രോതസുകൾ, ചുമതലകളും ഉത്തരവാദിത്തങ്ങളും, കർമ്മപരിപാടി തയ്യാറാക്കൽ എന്നീ വിഷയങ്ങളിൽ കില റിസോഴ്‌സ് പേഴ്‌സൺസ് ശിഹാബ് ടി.എം, ശാലിനി ബിജു, ഡോ. രമ്യ ആർ, ഡോ.ദിലീപ് കുമാർ എന്നിവർ ക്ലാസ് നയിച്ചു.