ഗുരുവായൂർ: ജല അതോറിറ്റിയുടെ ഗുരുവായൂർ സെക്‌ഷനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വെള്ളി, ശനി ദിവസങ്ങളിൽ മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.