തൃശൂർ: ജില്ലാ കേരളോത്സവത്തിൽ കലാമത്സരയിനങ്ങളിൽ 251 പോയിന്റോടെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് 218 പോയിന്റ് നേടി അന്തിക്കാട് ബ്ലോക്കും 178 പോയിന്റോടെ തൃശൂർ കോർപറേഷൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 85 ഗ്രാമപഞ്ചായത്ത്, 16 ബ്ലോക്ക്, 17 നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി അയ്യായിരത്തോളം കലാകായിക പ്രതിഭകളാണ് കേരളോത്സത്തിൽ മാറ്റുരച്ചത്.