mathilakam-block-
മതിലകം ബ്ലോക്ക് പഞ്ചായത്തിലെത്തിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ജനപ്രതിനിധികളോടൊപ്പം.

കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അറിയുന്നതിനും അവയെക്കുറിച്ച് പഠനം നടത്തുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്തിലെത്തി. ഡൽഹി, മദ്ധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അസി. സെക്ഷൻ ഓഫീസർ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് കില പരിശീലന പരിപാടിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തും പദ്ധതി പ്രദേശങ്ങളും സന്ദർശിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ബാബു അദ്ധ്യക്ഷയായി. കില കോ- ഓർഡിനേറ്റർ രാമകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.