തൃശൂർ: അരിമ്പൂർ ഗവ. യു.പി സ്‌കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 18ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒരു കോടി ചെലഴിച്ച് നിർമ്മിച്ച പുതിയ
ബ്ലോക്കിൽ ഇരു നിലകളിലായി ആറ് ക്ലാസ് മുറികളാണുള്ളത്. 18 മാസം കൊണ്ട് പണി പൂർത്തിയാക്കിയ കെട്ടിടത്തിന്റെ എല്ലാ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലാണ്. ഇതിനുപുറമേ അരിമ്പൂർ പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 6.40 ലക്ഷം രൂപ ചെലവഴിച്ച് ക്ലാസ് മുകളിലേക്ക് ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും ലഭ്യമാക്കും.