vedaranodgadanam

ഇഞ്ചക്കുണ്ട്: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അംഗ സമാശ്വാസ നിധിയിൽ നിന്നും ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായ വിതരണം നടത്തി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.ആർ. ബൈജു അദ്ധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പ്രിൻസ് പാലക്കാട്ടുമലയിൽ, സി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.
സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത സ്‌കൂൾ ബാൻഡ് സെറ്റുകളെ ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസ്സൺ ഡേവിസ് അനുമോദിച്ചു. ജനപ്രതിനിധികൾ, ബാങ്ക് ഭരണാസമിതി അംഗങ്ങൾ, സെക്രട്ടറി,​ കെ.എ. ജെയ്‌സി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.