മണ്ണുത്തി: കാർഷിക സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ചില സംഘടനകളുടെ ശ്രമം അപലപനീയമെന്ന് സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. എംപ്ലോയീസ് ഫെഡറേഷൻ വെള്ളാനിക്കര യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറേഷന്റെ 32-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന യൂണിറ്റ് സമ്മേളനം അഗ്രികൾച്ചർ കോളേജ് സെമിനാർ ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി.പി. ഗംഗാധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി മുംതാസ് സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ.യു. ലേബർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ്, കെ.എ.യു ടീച്ചേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. കൃഷ്ണദാസ്. കെ.എ.യു എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. രാജാമണി. സംസ്ഥാന സെക്രട്ടറി വി.ഒ. ജോയ്, മദ്ധ്യ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മുംതാസ് സിന്ധു (പ്രസിഡന്റ്), യദു കൃഷ്ണൻ (സെക്രട്ടറി), വിപിൻ ദാസ് (ട്രഷറർ).