koraty

കൊരട്ടി: കൊരട്ടി പഞ്ചായത്തിൽ കോ കപ്പ് പദ്ധതി ഉദ്ഘാടനം നടത്തി. സ്ത്രീകളുടെ ആർത്തവകാലത്ത് ഉപയോഗിക്കുന്ന പാഡിനു ബദലായി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള കപ്പ് ഓഫ് കെയർ, കൊരട്ടി പഞ്ചായത്തുമായി സഹകരിച്ച് 1500 സ്ത്രീകൾക്കാണ് കപ്പുകൾ വിതരണം ചെയ്യുന്നത്.

3.5 ലക്ഷം രൂപയാണ് ചെലവ്. ഒപ്പം ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിന് സഹായകരമാകുന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. ഒരു മെൻസ്ട്രൽ കപ്പ് 10 വർഷം വരെ ഉപയോഗിക്കാമെന്ന് സെമിനാറിൽ ക്ലാസ് നയിച്ച ഐ.എം.എ പ്രതിനിധി ഡോ. ബെൽമ്മ റോസ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസന സ്ഥിരം സമതി അദ്ധ്യക്ഷരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു എന്നിവർ പ്രസംഗിച്ചു.