
ഗുരുവായൂർ: ഗുരുവായൂരപ്പന് മുന്നിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ക്ഷേത്രകലയായ സോപാന സംഗീതം ആലപിച്ച് തൃശൂർ സ്വദേശിനിയായ തീർത്ഥാഞ്ജലി കൃഷ്ണ. ഇടയ്ക്കയുടെ താളത്തിൽ ആലപിക്കുന്ന രാഗാധിഷ്ഠിതമായ ഗാനാലാപനമായ സോപാനസംഗീതം കേരളത്തിന്റെ തനത് സംഗീതശൈലിയായാണ് വിശേഷിപ്പിക്കുന്നത്. ക്ഷേത്രാനുഷ്ഠാനങ്ങളുടെ ഭാഗമായി സാധാരണ പുരുഷന്മാരാണ് സോപാനസംഗീതം ആലപിക്കുക. ഇടയ്ക്കയുടെ മന്ദ്രമധുരമായ നാദത്തിന്റെ പാശ്ചാത്തലത്തിൽ പത്ത് കീർത്തനങ്ങളാണ് തീർത്ഥാഞ്ജലി കൃഷ്ണ ഇന്നലെ ആലപിച്ചത്. എം.എ. ബിരുദധാരിയായ തീർത്ഥാഞ്ജലി കൃഷ്ണ 2018 മുതൽ സോപാന സംഗീതം അഭ്യസിച്ചുവരുന്നുണ്ട്. തൃശൂർ ആമ്പല്ലൂർ നെല്ലിക്കൽ വീട്ടിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മോഹനന്റെയും മിനിയുടെയും മകളാണ്.