kisan

തൃശൂർ : നാല് ദിവസമായി തൃശൂരിൽ നടക്കുന്ന കിസാൻ സഭ ദേശീയ സമ്മേളനത്തിന് ഇന്ന് സമാപനം. വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന കർഷക മഹാറാലിയോടെയാണ് സമാപനം. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ദേശീയ പ്രസിഡന്റ് അശോക് ധവ്‌ള, എസ്.രാമചന്ദ്രൻപിള്ള, ഇ.പി.ജയരാജൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.