rചേർപ്പ് വല്ലച്ചിറ സഹകരണ സംഘം ഹെഡ് ഓഫീസ് ഊരകത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: പുതുതായി നിർമ്മിച്ച ചേർപ്പ് വല്ലച്ചിറ സഹകരണ സംഘം ഹെഡ് ഓഫീസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി. മുരാരി അദ്ധ്യക്ഷനായി. മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുൾ സലാം, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, കെ.കെ. കൊച്ചുമുഹമ്മദ്, ടി.കെ. പൊറിഞ്ചു, സി.എൻ. ഗോവിന്ദൻകുട്ടി, പി.കെ. ലോഹിതാക്ഷൻ, വിദ്യ രമേഷ്, ടി.കെ.പ്രതാപൻ എന്നിവർ പ്രസംഗിച്ചു.