ചേർപ്പ്: കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ച പെരുവനം കുട്ടൻമാരാരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെരുവനത്തെ വസതിയിലെത്തി ആദരിച്ചു. ചേർപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻ കുട്ടി, പഞ്ചായത്ത് അംഗം ശ്രുതി ശ്രീശങ്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. ഉണ്ണിക്കൃഷ്ണൻ, എ. പ്രസാദ്, എം. സുജിത്ത് കുമാർ, ജോൺ ആന്റണി, പ്രവീൺ അഞ്ചേരി, പി. സന്ദീപ് എന്നിവർ പങ്കെടുത്തു.