pa
റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പാലയ്ക്കലിൽ വ്യാപാരി വ്യവസായി സമിതിയും ജനപ്രതിനിധികളും ചേർന്ന് നിർമ്മാണ പ്രവർത്തികൾ തടയുന്നു.

സമരത്തിന് പിന്നാലെ നടപടിയും

ചേർപ്പ്: പാലയ്ക്കൽ - പെരുമ്പിള്ളിശേരി റോഡ് നിർമ്മാണം പൂർത്തിയാകാത്തതിലും പാലയ്ക്കൽ മാർക്കറ്റ് റോഡിലുള്ള കലുങ്കിന്റെ നിർമ്മാണം കാര്യക്ഷമമായി നടത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രതിഷേധ സമരവും റോഡ് നിർമ്മാണം തടയലും നടത്തി. വ്യാപാരികൾക്കും ജനജീവിതത്തിനും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾ പകൽ സമയങ്ങളിൽ നിന്ന് ഉപേക്ഷിച്ച് രാത്രികളിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സമരത്തിന് പിന്നാലെ നിർമ്മാണ കമ്പനി അധികൃതർ നടപടിയായെത്തി. കലുങ്ക് നിർമ്മാണം പൊളിച്ച് വീതി കൂട്ടാനും രണ്ട് മാസം കൊണ്ട്‌ നിർമ്മാണം പൂർത്തിയാക്കാമെന്നും ഉറപ്പു നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുനിൽ സൂര്യ, സെക്രട്ടറി ജോജി ജേക്കബ്, അവിണിശ്ശേരി പഞ്ചായത്ത് അംഗം വി.ഐ. ജോൺസൺ, മോഹൻദാസ്, ജീസൻ എന്നിവർ സംസാരിച്ചു.