
കൊടകര : ഭാരതീയ വിദ്യാനികേതൻ സ്‌കൂളുകളുടെ ജില്ലാ തല കലോത്സവത്തിന് പേരാമ്പ്ര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ തിരിതെളിഞ്ഞു. സാരസ്വതം 22 എന്ന പേരിൽ നടത്തുന്ന കലോത്സവത്തിന് കൊടകര പഞ്ചായത്ത് പ്രസിഡന്റ്, അമ്പിളി സോമൻ ഭദ്രദീപം തെളിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് അഡ്വ.വി.എൻ.രാജീവൻ അദ്ധ്യക്ഷനായി. പത്മശ്രീ, പെരുവനം കുട്ടൻമാരാരെ ആദരിച്ചു. സ്‌കൂൾ മാനേജർ ടി.കെ.സതീഷ്, സ്വാഗത സംഘം ജനറൽ കൺവീനർ, പി.ജി ദിലീപ് എന്നിവർ സംസാരിച്ചു. 33ഓളം വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ 150ഓളം ഇനങ്ങളിലായി നടത്തുന്ന മത്സരങ്ങൾ സ്‌കൂളിലെ ഏഴ് വേദികളിലായാണ് നടക്കുന്നത്.