
വടക്കാഞ്ചേരി : അകമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല പൂജ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ് രാഘവൻ മാസ്റ്റർ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സെക്രട്ടറി ടി.എൻ സുകുമാരൻ, വൈസ് പ്രസിഡന്റ് പി.ആർ സേതുമാധവൻ, ജോ.സെക്രട്ടറി പ്രകാശൻ, മെമ്പർ വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു. മണ്ഡല പൂജ മഹോത്സവത്തിന്റെ ഭാഗമായി 10 ദിവസം നീണ്ടു നിൽക്കുന്ന വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ അരങ്ങേറും. 27ന് അയ്യപ്പൻ വിളക്ക് ആഘോഷവും നടക്കും.